ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആയിഷയെ ആദരിച്ചു

മനാമ: നീറ്റ് എൻട്രൻസ് എക്സാമിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് നേടി നാടിന്‍റെ അഭിമാനമായി മാറിയ ആയിഷയെ ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ ചരിത്രത്തിൽ ഒരു കേരള വിദ്യാർത്ഥിനേടുന്ന ഏറ്റവും ഉയർന്ന മാർക്കോടെയാണ് ആയിഷ ഈ നേട്ടം കരസ്ഥമാക്കിയത്.
കെഎംസിസിയുടെ സ്നേഹവുംആദരവും ആയിഷക്ക് നൽകുന്നതായി ജേതാവിന് മോമെന്റാ നൽകികൊണ്ട് ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി പറഞ്ഞു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപിഇബ്രാഹിം കുട്ടി, മണ്ധലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, ടിപി മുഹമ്മദലി, ബഹ്‌റൈൻ കെഎംസിസി കൊയിലാണ്ടി മണ്ധലം പ്രസിഡന്റ് അഷ്‌റഫ് കാട്ടിൽ പീടിക, വൈസ് പ്രസിഡന്റ് ആരണ്യ അബൂബക്കർ ഹാജി, സെക്രട്ടറി ഒകെ ഫസ്‌ലു, കുറ്റ്യാടി മണ്ധലം സെക്രട്ടറി കാസിം കോട്ടപ്പള്ളി, ഒകെ സലിം, ടികെ നാസർ, അബ്ദുൽ റസാഖ് ,സിദ്ധീഖ് കൂട്ടുമുഖം എന്നിവർ പങ്കെടുത്തു.