അനുസ്മരിച്ചു

മനാമ: കാലം ചെയ്ത മാർത്തോമാ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർത്തോമായേ ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് അനുസ്മരിക്കുകയും ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. ഓൺലൈനിൽ നടന്ന യോഗത്തിൽ ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് വാട്സ്ആപ്പ് ഫേസ്ബുക് കൂട്ടായ്മയുടെ അഡ്മിന്മാരായ ജോ എം വർഗീസ്, വിൻസു കൂത്തപ്പള്ളി, ഫിലിപ്പ് തോമസ്, ഷെറി മാത്യൂസ്, ജെയ്സൺ വി മാത്യു, ജോർജ് വർഗീസ്, പ്രിൻസ് ജോർജ് വർഗീസർ, ഷിജു ജോൺ, റിനു തോമസ് എന്നിവർ ഓർമ്മകൾ പങ്കുവയ്ക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
സമൂഹത്തിൽ അനീയതിയ്ക്കെതിരെ ജോസഫ് മാർത്തോമാ നടത്തിയ ഇടപെടലുകളും ട്രാൻസ്‌ജെൻഡേഴ്സിന്റെ പുനരധിവാസ പ്രവത്തനങ്ങളും യോഗം അനുസ്മരിച്ചതിനോടൊപ്പം അദ്ദേഹത്തിന് ബഹ്‌റൈൻ പ്രവാസികളുമായുള്ള ആത്മ ബന്ധവും പരാമർശ വിധേയമായി.