നബി­ദി­ന ക്യാന്പെ­യിന് തു­ടക്കം കു­റി­ച്ച് സമസ്ത ബഹ്റൈൻ


മനാമ: മുഹമ്മദ് നബി ജീവിതം സമഗ്രം സന്പൂർണം എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ സംഘടിപ്പിക്കുന്ന നബിദിന കാംപെയിന് തുടക്കമായി. ഒരു മാസം നീണ്ടു നിൽക്കുന്ന ഈദേ റബിഅ 2020 കാന്പെയിന്റെ ഉദ്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സഈദ് ഫക്രുദ്ദീൻ കോയ തങ്ങൾ നിർവഹിച്ചു. 

ഓൺലൈനിൽ നടന്ന യോഗത്തിൽ സഇദ് യാസർ ജിഫ്രി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് അൻവരി പ്രമേയ പ്രഭാഷവും, ഹംസ അൻവരി മോളൂർ, അബ്ദുൽ മജീജ് ചോലക്കാട് എന്നിവർ ആശംസകളും നേർന്നു. എസ്എം അബ്ദുൽ വാഹിദ് സ്വാഗതവും, മുസ്തഫ കളത്തിൽ നന്ദിയും പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാന്പയിന്റെ ഭാഗമായി പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, മൗലീദ് മജ്ലിസുകൾ, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവ സംഘടിപ്പിക്കണമെന്ന് ഏരിയ കമ്മിറ്റികൾക്ക് നിർദേശം നൽകിയതായി സമസ്ത ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed