ടൈ​റ്റാ​നി​യം കേ​സ്: സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി


കൊച്ചി: ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജീവനക്കാരൻ ഹൈക്കോടതിയിൽ‍ ഹർ‍ജി നൽകി. ടൈറ്റാനിയത്തിലെ തൊഴിലാളി യൂണിയൻ നേതാവ് എസ്. ജയനാണ് ഹർ‍ജി നൽ‍കിയത്.  ഉമ്മൻചാണ്ടി സർ‍ക്കാരിന്‍റെ കാലത്ത് 120 കോടിയുടെ അഴിമതി നടന്നുവെന്നാണ് പരാതി. സംസ്ഥാന സർ‍ക്കാർ‍ ശുപാർ‍ശ ചെയ്തിട്ടും കേന്ദ്ര പേഴ്‌സണൽ‍ മന്ത്രാലയം ടൈറ്റാനിയം കേസ് ഏറ്റെടുക്കാന്‍ ഇതു വരെ തയ്യാറിയിട്ടില്ല.

ഇക്കാര്യം ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. കോൺ‍ഗ്രസ് നേതാക്കൾ‍ അടക്കം ആരോപണ വിധേയരായിട്ടുള്ളതാണ് ടൈറ്റാനിയം കേസ്. വിജിലൻസ് ശുപാർ‍ശയെ തുടർ‍ന്നാണ് സർ‍ക്കാർ‍ സിബിഐക്ക് വിട്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed