കെ.എം.സി.സിയുടേത് പകരം വെക്കാനില്ലാത്ത ജീവകാരുണ്യ പ്രവർത്തനം: ഹനീഫ മൂന്നിയൂർ

മനാമ: സാമൂഹിക സേവന രംഗത്ത് കെഎംസിസി നടത്തി വരുന്ന പ്രവർത്തനങ്ങൾ പകരം വെക്കാനില്ലാത്തതാണന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനിഫാ മൂന്നിയൂർ പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ നിന്നും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കെഎംസിസി പ്രവർത്തകരും അനുഭാവികളും ഒത്തുചേർന്ന് പത്തനം തിട്ട ജില്ല ഗ്ലോബൽ കെഎംസിസി രൂപീകരിക്കന്നതിനോടു ബന്ധപ്പെട്ട ഓൺലൈൻ മീറ്റിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും പ്രവാസി ലീഗിനും കരുത്തുപകരാൻ ഗ്ലോബൽ കെഎംസിസി കമ്മിറ്റിക്കു കഴിയട്ടെ എന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എം ഹമീദും വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇത്തരം ഒരു കൂട്ടായ്മ രൂപപ്പെട്ടതിൽ ഏറെ സന്തോഷിക്കുന്നു എന്നു മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി സമദ് മേപ്പുറത്തും ആശംസിച്ചു. ഖത്തർ സൗത്ത് സോൺ കെഎംസിസി ജനറൽ സെക്രട്ടറി താഹിർ തിരുവല്ലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ലീഗ് ഗൾഫ് കോർഡിനേറ്റർ ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. യു എ ഇ നാഷണൽ കെ എം സി സി ട്രഷറർ യു അബ്ദുല്ല ഫാറൂഖി, ഖത്തർ കെ എം സിസി അധ്യക്ഷൻ എസ്എഎം ബഷീർ, ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, മക്ക കെഎംസിസി ജനറൽ സെകട്ടറി മുജീബ് പൂക്കോട്ടൂർ, കുവൈറ്റ് കെഎംസിസി പ്രസിഡൻ്റ് ഷറഫുദ്ദീൻ കണ്ണേത്ത്, പ്രവാസി ലീഗ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് നിസാർ നൂർ മഹൽ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികളായി ഇബ്രാഹിം കുട്ടി ചെയർമാൻ, അബ്ദുൽകരീം വൈസ് ചെയർമാൻ, ഷറഫുദീൻ ബാഖഫി പ്രസിഡന്റ്, താഹിർ തിരുവല്ല ജനറൽ സെക്രട്ടറി, ഫിറോസ് ഖാൻ ട്രഷറർ, ഹബീബ് റഹ്‌മാൻ സീനിയർ വൈസ് പ്രസിഡന്റ്, ബൈജു എ കെ,സിറാജ് അടൂർ, ഇബ്രാഹിം ചാത്തന്തറ, (വൈസ് പ്രസിഡന്റ്), ഷാനവാസ് പുളിക്കൽ, ഷാജുദീൻ മാങ്കോട്, വഹാബ് പി.എ (സെക്രട്ടറി), ശാഹുൽ ഹമീദ് ചിറക്കൽ, നജീബ് ചുങ്കപ്പാറ ( എക്സിക്യൂട്ടീവ് അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു. അബുദാബി സൗത്ത് സോൺ കെഎംസിസി പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ സ്വാഗതവും ഫിറോസ് ഖാൻ പന്തളം നന്ദിയും പറഞ്ഞു.