കാസർഗോഡ് രണ്ടരകോടി രൂപ വില ചന്ദനം പിടികൂടി

കാസർഗോഡ്: കാസർഗോഡ് വൻ ചന്ദനശേഖരം പിടികൂടി. ജില്ലാ കളക്ടർ നടത്തിയ പരിശോധനയിലാണ് ഒരു ടണ്ണോളം ചന്ദനശേഖരം പിടിച്ചെടുത്തത്. വിപണിയിൽ രണ്ടരകോടി രൂപ വിലവരുന്നതാണിതിനെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കളക്ടറുടെ ക്യാന്പ് ഓഫീസിന് സമീപത്തുനിന്നാണ് ഇത്രയധികം ചന്ദനം പിടികൂടിയത്. അടുത്തുള്ള വീട്ടിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് കളക്ടറുടെ ഗൺമാനും ഡ്രൈവറും അവിടേക്ക് പോവുകയായിരുന്നു. ഈ സമയം ഈ വീടിനു മുന്നിൽ നിർത്തിയിട്ട ലോറിയിൽ പ്ലാസ്റ്റിക് ചാക്കുകളിൽ ചന്ദനം കയറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനശേഖരം കണ്ടെത്തിയത്.