കരിപ്പൂരിനും നീതി വേണം; ഐ.സി.എഫ് ബഹുജന സംഗമം സംഘടിപ്പിച്ചു

മനാമ: പൊതുമേഖലയിൽ ലാഭകരമായി പ്രവർത്തിക്കുന്ന കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തെ തകർക്കാനുള്ള നിഗൂഢ ശ്രമങ്ങളെ ചെറുക്കുന്നതിന് കരിപ്പൂരിനും നീതി വേണം എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്‌റൈൻ കമ്മറ്റി ഓണാലൈനിലൂടെ ബഹുജന സംഗമം സംഘടിപ്പിച്ചു.
കരിപ്പൂർ വിമാനത്താവളത്തെ തകർക്കാനുള്ള ഗൂഢ ശ്രമങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്ന് ഉയർന്ന് വരുന്നത് ചിലരുടെ താത്്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണെന്ന് യോഗം കുറ്റപ്പെടുത്തി. ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ധീൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബൂബക്കർ മാസ്റ്റർ പടിക്കൽ ഉദ്ഘാടനം ചെയ്തു.
ബഷീർ അന്പലായി, രാജീവ് വെള്ളിക്കോത്ത്, അനസ് യാസീൻ, ഗഫൂർ ൈകപമംഗലം, മുജീബ് എ.ആർ നഗർ എന്നിവർ സംസാരിച്ചു. ഐ.സി.എഫ് ബഹ്‌റൈൻ വെൽഫെയർ സെക്രട്ടറി ഷമീർ പന്നൂർ പരിപാടി നിയന്ത്രിച്ചു. അഡ്വക്കറ്റ് എം.സി. അബ്ദുൽ കരീം സ്വാഗതവും അഡ്മിൻ സെക്രട്ടറി ശംസു പൂകയിൽ നന്ദിയും പറഞ്ഞു.