സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു

മനാമ: കൈവെച്ച മേഖലകളിലൊക്കെ തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും മുസ്ലീം ലീഗ് നേതാവുമായ എം.സി വടകര പറഞ്ഞു. ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓൺലൈനിൽ നടത്തിയ സി.എച്ച് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടൊപ്പം പത്ത് ദിവസങ്ങളിലായി നടക്കുന്ന എന്റെ സി.എച്ച് ക്വിസ് മത്സരത്തിന് തുടക്കം കുറിച്ചു.
ജില്ല ആക്ടിങ്ങ് പ്രസിഡണ്ട് ശരീഫ് വില്യാപ്പളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, എ.പി ഫൈസൽ എന്നിവർ സംസാരിച്ചു. ജില്ലാ ഓർഗനൈസിങ്ങ് സെക്രട്ടറി പി.വി മൻസൂർ പരിപാടി നിയന്ത്രിച്ചു. ജില്ല ആക്ടിങ്ങ് ജനറൽ സെക്രട്ടറി പി.കെ ഇസ്ഹാഖ് സ്വാഗതവും ജില്ലാ സെക്രട്ടറി അഷ്കർ വടകര നന്ദിയും പറഞ്ഞു.