ഫാദർ ഷാജി ചാക്കോയ്ക്ക് യാത്രയയപ്പ് നൽകി

മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സഹവികാരിയായും വികാരിയായും സേവനം അനുഷ്ടിച്ച് തിരികെ ബോംബെ മുളുണ്ട് സെന്റ് ജോർജ്ജ് ദേവാലയത്തിലേക്ക് പോകുന്ന ഫാദർ ഷാജി ചാക്കോയ്ക്ക് കുടുംബത്തിനും ഇടവക യാത്രയയപ്പ് നൽകി. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം കത്തീഡ്രൽ സഹ വികാരി റവ. ഫാദർ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി ജോർജ്ജ് വർഗീസ് സ്വാഗതവും, കത്തീഡ്രൽ ട്രസ്റ്റി സി. കെ. തോമസ് നന്ദിയും രേഖപ്പെടുത്തി.
കോവിഡ് നിയമം അനുസരിച്ച് പൂർണ്ണമായും ഓൺലൈനിൽ നടന്ന ചടങ്ങിൽ സോമൻ ബേബി, റെഞ്ചി മാത്യൂ, ലെനി പി. മാത്യൂ, സാബു ജോൺ, എന്നിവർ ആശംസകൾ അറിയിച്ചു. കത്തീഡ്രലിന്റെ ഉപഹാരം ഫാദറിന് നൽകി. തുടർന്ന്‍ മറുപടി പ്രസംഗത്തിൽ കഴിഞ്ഞ മൂന്ന്‍ വർഷകാലം തനിക്കും കുടുംബത്തിനും നൽകിയ സഹകരണത്തിന് ഫാദർ ഷാജി ചാക്കോ നന്ദി അറിയിച്ചു.