ഓൺലൈൻ പഠനം: രക്ഷിതാക്കൾക്ക് സിജി ബഹ്‌റൈൻ പരിശീലനം നൽകും


മനാമ: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തെ പരിപോഷിപ്പിക്കുന്നതിനു രക്ഷിതാക്കൾക്കു വേണ്ട പരിശീലനം നൽകാൻ കരിയർ ആൻഡ് ഇൻഫർമേഷൻ ഗൈഡൻസ് ഇന്ത്യ (സിജി) ബഹ്‌റൈൻ ചാപ്റ്റർ പരിപാടി സംഘടിപ്പിക്കും. ഓൺലൈൻ പഠനത്തിന്റെ സാങ്കേതികമായ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും പുതു തലമുറ രക്ഷിതാക്കൾക്കു പ്രയാസം ഇല്ലെങ്കിലും മുൻതലമുറ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്.

പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 39810210 ,39835230 നന്പറുകളിൽ ബന്ധപ്പെടണം. ചെയർമാൻ ഷിബു പത്തനംതിട്ട അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ചീഫ് കോർഡിനെറ്റർ പി.വി മൻസൂർ യോഗം നിയന്ത്രിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed