ബഹ്‌റൈൻ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ധനസഹായം നൽകി


മനാമ: ബഹ്റൈനിൽ നിന്ന് കോവിഡ് ബാധിച്ച് മരണപ്പെട്ട മണിയൂർ മങ്കര മജീദിന്റെ കുടുംബത്തിന് ബഹ്‌റൈൻ കെ.എം.സി.സിയുടെ കുറ്റ്യാടി മണ്ഡലം കമ്മിറ്റി ഒന്പത് ലക്ഷം രൂപ ധനസഹായമായി നൽകി. ഇതിന്റെ ഡ്രാഫ്റ്റ് ബഹ്റൈൻ കെഎംസിസി സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി മുസ്തഫ കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് അബ്ദുറസാഖ് ആയഞ്ചേരിയിൽ നിന്നും ഏറ്റുവാങ്ങി.

ചടങ്ങിൽ കെഎംസിസി സംസ്ഥാന സെക്രട്ടറി എപി ഫൈസൽ, ജില്ലാ ആക്ടിങ്ങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, സംസ്ഥാന കൗൺസിലർ മഹ്മൂദ് ഹാജി, നസീർ വടയം എന്നിവർ സംസാരിച്ചു. നവാസ് ചെരണ്ടത്തൂർ, തുന്പോളി അബ്ദുറഹ്മാൻ ഹാജി, നൗഷാദ് തീക്കുനി, മുസ്തഫ ഇ.പി എന്നിവർ സംബന്ധിച്ചു. മണ്ധലം ജനറൽ സെക്രട്ടറി സിഎം കുഞ്ഞബ്ദുള്ള മാസ്റ്റർ സ്വാഗതവും ഓർഗനൈസിങ്ങ് സെക്രട്ടറി സാജിദ് അരൂർ നന്ദിയും പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed