ബഹ്‌റൈനിൽ ഇന്നലെ കോവിഡ് ബാധിച്ചത് 389 പേർക്ക്



മനാമ: ബഹ്‌റൈനിൽ ഇന്നലെ 389 പേർക്ക് കൂടി കോവിഡ് ബാധിച്ചു. ഇതിൽ 142 പേർ വിദേശികൾ ആണ്. 71 വയസ്സ് പ്രായമുള്ള ഒരു സ്വദേശി കോവിഡ് കാരണം മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 185 ആയി.  അതേ സമയം ഇന്നലെ 330 പേർക്ക് രോഗമുക്തി ലഭിച്ചു. 46331 പേർക്കാണ് ഇപ്പോൾ ആകെ  രോഗമുക്തി ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്ന 3223 പേരിൽ 33 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ 9365 പേരിൽ കൂടി പരിശോധനകൾ നടന്നത്തോടെ ആകെ പരിശോധനകളുടെ എണ്ണം 1,048,935 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed