വിദ്യാർത്ഥിയുടെ മരണം: കോതമംഗലം എം.എ കോളജ് ഉപരോധിച്ച് പ്രക്ഷുബ്ധമായി ക്യാമ്പസ്
ഷീബ വിജയൻ
കൊച്ചി: അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിന്റെ മരണത്തിൽഷേധിച്ച് കോതമംഗലം എംഎ എൻജിനിയറിംഗ് കോളജിലെ വിദ്യാർത്ഥികൾ. മിച്ചി മർപ്പുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകരുടെ വാഹനങ്ങളടക്കം തടഞ്ഞാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. ഇതിനിടെ വിദ്യാർത്ഥികളും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതിനാൽ ഇയർഔട്ട് ആകുമെന്ന ഭയത്തെ തുടർന്നാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്. എന്നാൽ വിദ്യാർത്ഥിയുടെ മരണത്തിൽ ഔദ്യോഗിക പ്രതികരണത്തിനോ നഷ്ടപരിഹാരം നൽകാനോ കേസ് അന്വേഷണത്തിലോ കോളജ് മാനേജ്‌മെന്റ് ഇടപെട്ടില്ലെന്നും പരിഹാരം ഉണ്ടാകുന്നതു വരെ ക്ലാസ് ബഹിഷ്‌കരിച്ച് സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
പ്രതിഷേധത്തിനൊടുവിൽ വിദ്യാർത്ഥികളുടെ അഞ്ചു ആവശ്യങ്ങൾ അംഗീകരിച്ച് കോളജ് മാനേജ്‌മെന്റ് ഉത്തരവിറക്കിയിരുന്നു. മിനിമം ക്രെഡിറ്റ് സ്‌കോർ സിസ്റ്റം നടപ്പാക്കുമെന്ന് കോളജ് സർക്കുലർ പുറത്തിറക്കി. എന്നാൽ ഒഫീഷ്യൽ ലെറ്റർ ഹെഡിൽ അല്ലാതെ കോളജിന്റെ സീൽ ഇല്ലാത്തതിനാൽ അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടത്. വിദ്യാർത്ഥിയുടെ പിതാവ് മിച്ചി ഡുമ, ഭാര്യ സഹോദരൻ, അയൽവാസി എന്നിവർ എത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
asddsasaas

