ഭക്തിസാന്ദ്രമായി ബഹ്‌റൈൻ പ്രവാസികളുടെ ‘കൃഷ്ണം’


മനാമ: ബഹ്‌റൈനിലെ പ്രശസ്ത സംഗീതാദ്ധ്യാപകനായ പ്രജോദ് കൃഷ്ണയുടെ സംഗീത സംവിധാനത്തിൽ ഒരുക്കിയ ഏഴ് ഗാനങ്ങൾ ഉൾപ്പെടുന്ന ‘കൃഷ്ണം’ എന്ന ഭക്തിഗാന ആൽബം പുറത്തിറങ്ങി. ഗജാനനം, പുണ്യം ദർശനം, രാധാ വിരഹം, ഭക്ത മാനസം, ഗുരുവായു പുരം, ബാല ഗോപാലം, ഹൃദയ ഗീതം എന്നിങ്ങനെ ഏഴ് ഗാനങ്ങളാണ് ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗണപതി സ്തുതിയിൽ തുടങ്ങി കൃഷ്ണഭക്തിയുടെ രസവൈവിധ്യങ്ങളെല്ലാം മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു ഈ ഗാനങ്ങൾ ഗണേശചതുർഥി ദിനത്തിൽ സത്യം ഓഡിയോസ് അവരുടെ ഔദ്യോഗിക യൂടൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയത്.  രചന നിർവ്വഹിച്ചിരിക്കുന്നത് കെ ജി ബാബു നെടുന്പോാൾ, രജനി മേനോൻ, ഷൈല സോമകുമാർ, സുധി പുത്തൻവേലിക്കര, പ്രജോദ് കൃഷ്ണ എന്നിവരാണ്.  പവിത്ര മേനോൻ, രോഷ്നി രജി, നവനീത് കൃഷ്ണ, കാർത്തിക് സായ് കൃഷ്ണൻ, പ്രജോദ് കൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആ‍ലപിച്ചത്. ഗൌരി ഡിജിറ്റൽസ് ബഹ്‌റൈനിൽ റെക്കോർഡ് ചെയ്ത ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ ശ്രീകുമാർ ചന്ദ്രൻ, ബിജു രാജൻ, മനോജ്‌ നന്ദനം എന്നിവരാണ് നിർവഹിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed