മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പുനഃരധിവാസ നടപടികൾ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ


മനാമ: കോവിഡിന്റെ പശ്ചാത്ത ലത്തിൽ നാട്ടിലേയ്ക്ക്  മടങ്ങി യെത്തുന്ന  പ്രവാസികൾക്ക് ആവശ്യമായ പുനഃരധിവാസ നടപടികൾ  ആവശ്യപെട്ട്  കേന്ദ്രസർക്കാരിന്  പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചതായി ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അറിയിച്ചു. ഇതുവരെ പത്ത് ലക്ഷത്തിലധികം  ആളുകൾ  രാജ്യത്തേക്ക്  മടങ്ങി എത്തി എന്നാണ്  കണക്കെന്നും, കേന്ദ്ര സർക്കാരിന്റെ കീഴിൽ  വ്യപസ്ഥാപിതമായ  പുനരധിവാസ പാക്കേജാണ് ഇവർക്ക് ആവശ്യ മെന്നും പ്രവാസി ലീഗൽ സെൽ നിവേദനത്തിൽ പറയുന്നു. 

നിവേദനത്തിന് പുറമേ, നാൽപ്പതോളം എംപിമാരുടെ ശുപ്പാർശകത്തും കേന്ദ്ര സർക്കാരിന് നൽകാനുള്ള ശ്രമത്തിലാണ് പ്രവാസി ലീഗൽ സെൽ. ലോക്ക് ഡൗണിനെ തുടർന്നു  പ്രവാസികൾക്ക്  നാട്ടിലേക്കു വരാൻ സാധിക്കാതെ  വന്നപ്പോൾ  ഈ ആവശ്യം ഉന്നയിച്ചു സുപ്രീംകോടതി യിൽ  നിന്നും  അനുകൂല ഉത്തരവ്  നേടിയതുൾപ്പെടെ എട്ടു പൊതുതാൽപര്യ ഹർജികളാണ് പ്രവാസി  ലീഗൽ  സെൽ  കോവിഡ് കാലത്തു സുപ്രീം  കോടതിയിൽ  സമർപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed