സാംസ ബഹ്റൈൻ ഓണപരിപാടികൾ സംഘടിപ്പിക്കുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ മലയാളി പ്രവാസി കൂട്ടായ്മയായ സാംസ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഓണം ഈദ് ആഘോഷപരിപാടികൾ ഒരുക്കുന്നു. ശ്രാവണപുലരി എന്ന് പേര് നൽകിയിരിക്കുന്ന പരിപാടികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് കലാപരിപാടികളുടെ വീഡിയോകൾ എന്റെർടെയിൻമെന്റ് സെക്രട്ടറിക്കാണ് അയച്ച് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 6639 9112 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

