കെ.എം.സി.സി ബഹ്‌റൈൻ മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിക്കുന്നു
മനാമ
മുസ്ലീം ലീഗ് അദ്ധ്യക്ഷനായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനൊന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓര്‍മ്മകളിലെ ശിഹാബ് തങ്ങൾ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സംഗമം നാളെ (ആഗസ്ത് നാല്) നടക്കും. ബഹ്റൈൻ സമയം രാത്രി 7.30ന് സൂം വഴി നടക്കുന്ന ഓൺലൈന്‍ സംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനാകുന്ന സംഗമത്തിൽ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സി.പി സെയ്തലവി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ഒ.കെ ഖാസിം നന്ദിയും പറയും. മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാംപും കെ.എം.സി.സി ബഹ്‌റൈന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.



