ബഹ്റൈനിൽ മലയാളിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി


മനാമ: സൽമാബാദ് അൽ വഹ വേർഹൗസിനടുത്തുള്ള കെട്ടിടത്തിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി. മരണം സംഭവിച്ചിട്ട് രണ്ട് ദിവസമായി എന്നാണ് കരുതപ്പെടുന്നത്. ദുർഗന്ധം വന്നതോടെയാണ് സമീപവാസികൾ മരണം അറിഞ്ഞത്. 71 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേര് ബാലകൃഷ്ണൻ എന്നാണ്. സുഹൃത്തുക്കളോട് കൊല്ലം പുനലൂർ സ്വദേശിയാണെന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. ഇയാൾ നാട്ടിൽ പോയിട്ട് മുപ്പത് വർഷത്തിലധികമായി. ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും സാമൂഹ്യപ്രവർത്തകർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed