മയക്കുമരുന്നുമായി ബഹ്‌റൈനിൽ സ്ത്രീ ഉൾപ്പെടെ 10 പേർ പിടിയിൽ; 1.16 ലക്ഷം ദിനാറിന്റെ ലഹരിമരുന്ന് പിടിച്ചെടുത്തു


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവങ്ങളിൽ ഒരു സ്ത്രീ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 10 പേരെ ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആറ് വ്യത്യസ്ത കേസുകളിലായി നടത്തിയ തെരച്ചിലിൽ ഇവരിൽ നിന്ന് 14 കിലോഗ്രാമോളം വരുന്ന വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും ലഹരിവസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.

പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ ഏകദേശം 1,16,000 ബഹ്‌റൈനി ദിനാർ വിലമതിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അന്വേഷണം നടത്തുകയും, പ്രതികളെ തിരിച്ചറിഞ്ഞ് ലഹരിവസ്തുക്കളോടെ പിടികൂടുകയുമായിരുന്നു. കേസ് തുടർന്നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പൂർത്തിയായിട്ടുണ്ട്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 996 എന്ന ഹോട്ട്ലൈൻ നമ്പറിലോ 996@interior.gov.bh എന്ന ഇമെയിൽ വഴിയോ അധികൃതരെ അറിയിക്കണം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകി.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed