ആരണ്യ അബൂബക്കർ ഹാജിക്ക് യാത്രയയപ്പ് നൽകി


മനാമ: നിസ്വാർത്ഥം  എന്ന വാക്കിനെ അന്വർത്ഥമാക്കി സേവന പാതയിൽ തന്റേതായ സംഭാവനകൾ നൽകി പ്രവാസത്തോട് വിട പറയുന്ന ബഹ്‌റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ടലം വൈസ് പ്രസിഡണ്ട് ആരണ്യ അബൂബക്കർ  ഹാജിക്ക്  ബഹ്‌റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ടലം കമ്മിറ്റി യാത്രയയപ്പ് നൽകി.  

മണ്ഡലം പ്രസിഡന്റ്‌ അഷറഫ് കാട്ടിൽ പീടിക യുടെ അദ്ധ്യക്ഷതയിൽ‍ നടന്ന ചടങ്ങിൽ‍ മണ്ഡലം ട്രഷറർ ഹംസ കെ ഹമദ് ഉപഹാരം നൽ‍കി സിക്രട്ടറി ലത്തീഫ് കൊയിലാണ്ടി, േസ്റ്ററ്റ്  െസക്രട്ടറി എ.പി ഫൈസൽ, മണ്ഡലം ഓർഗനൈസിംഗ് സിക്രട്ടറി ഷഹീർ മഹമൂദു, പേരാന്പ്ര മണ്ഡലം പ്രസിഡന്റ്‌ മൊയ്‌ദീൻ പേരാന്പ്ര, മലപ്പുറം കെ.എം.സി.സി വൈസ് പ്രസിഡന്റ്‌ റിയാസ് ഓമാനൂർ,സൗത്ത് സോൺ പ്രസിഡണ്ട് റഷീദ് ആറ്റൂർ‍, മണ്ടലം വൈസ് പ്രസിഡന്റു‌മാർ ആയ ഫസലു ഒകെ, അനസ് ഹബീബ്, പി.ആർ ഹമദ്, പ്രവർത്തക സമിതി അംഗം  ഫൈസൽ കൊയിലാണ്ടി, പയ്യോളി മുൻസിപ്പൽ സിക്രട്ടറി റാഫി പയ്യോളി, ഹൂറ ഗുദൈബിയ ഏരിയ കെഎംസിസി പ്രസിഡന്റ് നൂറുദ്ധീൻ  എന്നിവർ പങ്കെടുത്തു.

You might also like

  • Straight Forward

Most Viewed