പാക്ട് ബഹ്റൈൻറെ ചാർട്ടേർഡ് വിമാനം നാട്ടിലെത്തി
മനാമ
പാക്ട് ബഹ്റൈൻ ദാദാഭായ് ട്രാവൽസിന്റെ സഹകരണത്തോടെ ഏർപ്പാട് ചെയ്ത ഗൾഫ് എയർ ചാർട്ടേർഡ് വിമാനം ഇന്നലെ നാട്ടിലെത്തിയതായി സംഘാടകർ അറിയിച്ചു. 171 യാത്രക്കാരുമായി കൊച്ചിയിലേയ്ക്കാണ് വിമാനം പോയത്. യാത്രക്കാരുടെ റെജിസ്ട്രേഷൻ ജോലിക്കായി സ്ഥലം അനുവദിച്ച ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികൾ, യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ വിമാനത്താവളത്തിൽ നൽകിയ ബഹ്റൈൻ കേരള സോഷ്യൽ ഫോറം, ഇന്ത്യൻ എംബസി അധികൃതർ, സാമൂഹ്യപ്രവർത്തകർ എന്നിവരോടുള്ള നന്ദി പാക്ട് ഭാരവാഹികൾ അറിയിച്ചു. നിർദ്ധനരായ അഞ്ച് പേർക്ക് സൗജന്യമായും, പതിനഞ്ചലധികം പേർക്ക് ടിക്കറ്റിൽ ഇളവ് നൽകിയുമാണ് ഈ സേവനം നൽകിയതെന്നും അവർ അറിയിച്ചു.

