യൂത്ത് ലീഗ് പ്രവർത്തകർക്കുനേരെയുള്ള പൊലീസ് നരനായാട്ട്: സർക്കാർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്ന് ബഹ്റൈൻ കെ.എം.സി.സി


മനാമ: സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട്് മുസ്ലീം യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെ പൊലീസ് നടത്തിയ നരനായാട്ട് പ്രതിഷേധാർഹമാണെന്നും സംസ്ഥാന സർക്കാർ തെരുവ് ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ബഹ്റൈൻ കെ.എം.സി.സി. സർക്കാരിന്റെ അഴിമതിയും സ്വർ‍ണ്ണക്കടത്തും തുറന്നുപറയുന്പോൾ അവരെ അടിച്ചമർ‍ത്താനാണ് മുഖ്യമന്ത്രിയും പൊലിസും ശ്രമിക്കുന്നത്. തെറ്റ് ചെയ്തുവെന്ന ബോധ്യം മുുഖ്യമന്ത്രിക്കുള്ളതുകൊണ്ടാണ് പ്രതിഷേധങ്ങളെ ഭയക്കുന്നത്. സമാധാനമായി പ്രതിഷേധിച്ചവരെ യാതൊരു പ്രകോപനവുമില്ലാത്തെ് തല്ലിച്ചതച്ച പൊലീസ് പിണറായിയുടെ ഗുണ്ടകളാവാൻ ശ്രമിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ‍, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ‍ പറഞ്ഞു. 

ഭരണകൂടം തെറ്റു ചെയ്യുന്പോൾ അതിനെ ചോദ്യം ചെയ്യേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനും യുവജന സംഘടനകൾക്കുമുണ്ട്. ഇടതുപക്ഷ യുവജന സംഘടനകളെ പോലെയുള്ള ന്യായീകരണ പ്രസ്ഥാനങ്ങളല്ല നാടിന് വേണ്ടത്. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ‍ ശ്രമിക്കുന്നത് ഫാസിസ്റ്റുകളുടെ സ്വഭാവമാണ്. പ്രതിഷേധക്കാരെ അടിച്ചമർത്തി സംസ്ഥാനത്ത് ഏകാധിപതിയെ പോലെ ഭരണം നടത്താനുള്ള ശ്രമം പിണറായിയുടെ ശ്രമം വെറും വ്യാമോഹമാണ്. സ്വർണ്ണക്കടത്തിലെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ എല്ലാവരോടും കടക്കുപുറത്ത് പറയുന്ന മുഖ്യന്‍ സ്വയം രാജിവച്ച് പുറത്തുപോകണമെന്നും നേതാക്കൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed