ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചു
മനാമ: രാജ്യത്ത് കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 49ഉം 65ഉം വയസ്സുള്ള സ്വദേശി പൗരന്മാരും 44 വയസ്സുള്ള വിദേശിയുമാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 76 ആയി.

