പതഞ്ജലിയുടെ കോവിഡ് മരുന്ന്: ബാബാ രാംദേവ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്


ജയ്പൂർ: പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ്, സിഇഒ ആചാര്യ ബാലകൃഷ്ണ എന്നിവരുൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്. കോവിഡിനെതിരെയുള്ള മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ടതിനു പിന്നാലെയാണ് ഇവർക്കെതിരെ നടപടി. ജയ്പൂരിലെ ജ്യോതിനഗർ പോലീസാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രാംദേവ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എഫ്ഐആറിൽ പറയുന്നു. ശാസ്ത്രഞ്ജൻ അനുരാഗ് വർഷ്നി, നിംസ് ചെയർമാൻ ബൽബീർ സിംഗ് തോമർ, ഡയറക്ടർ അനുരാഗ് തോമർ എന്നിവർക്കരെയാണ് കേസെടുത്തത്. രാംദേവ് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെട്ടതിനു പിന്നാലെ കേന്ദ്ര ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾ തേടുകയും മരുന്നിനായുള്ള പരസ്യം നിരോധിക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed