വീ ആർ വൺ കൂട്ടായ്‌മ ബഹ്‌റൈൻ മൂന്നാം വാർഷികവും ഫാമിലി മീറ്റപ്പും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ സൗഹൃദ കൂട്ടായ്മയായി പ്രവർത്തിച്ചു വരുന്ന വീ ആർ വൺ കൂട്ടായ്‌മയുടെ മൂന്നാം വാർഷികാഘോഷവും ഫാമിലി മീറ്റപ്പും സൽമാനിയ ബി.എം.സി ഹാളിൽ വെച്ച് നടന്നു. പരിപാടിയിൽ മുന്നൂറിലധികം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
ഫ്രാൻസിസ് കൈതാരത്ത് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ദുബൈപ്പടിയും ഹന സനുബിയയും ചടങ്ങിൽ അവതാരകരായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും കായിക-വിനോദ മത്സരങ്ങളും അരങ്ങേറി. കൂടാതെ, പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു.
ഷഫീൽ യൂസഫ്, ഹക്കീം കണ്ണൂർ, റഫീഖ് തയ്യിൽ, നാസർ ഹലീമാസ്, ആഷിഖ് അൽ റബീഹ്, മുജൂസ് മുന്ന, അരുൺ ചന്ദ്രൻ, ആബിദ് താനൂർ, ഷിഹാബ്, അൻവർ ഷാ നീലഗിരി, മുഫീദ മുജീബ്, ഗീതു സതീഷ്, ഹൈറു റസാഖ്, റമീന നാസർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ അത്താഴവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.
asdasd

