പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 'സുവർണ്ണം 2026' മ്യൂസിക്കൽ മെഗാ ഷോ നവംബർ 5-ന്; അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ മുഖ്യാതിഥിയാകും


പ്രദീപ് പുറവങ്കര

മനാമ: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ അഞ്ചാം വാർഷിക ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'സുവർണ്ണം 2026' മ്യൂസിക്കൽ മെഗാ ഷോ നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കും. കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

കേരളത്തിലെ പ്രമുഖ സംഗീത ബാൻഡായ ഭാഗ്യരാജ് ആൻഡ് ബാൻഡിനൊപ്പം 'സ്റ്റാർ സിംഗർ' ഗായകരായ പാർവതി മേനോൻ, മിഥുൻ എന്നിവരും വേദിയിൽ അണിനിരക്കും. കഴിഞ്ഞ അഞ്ചു വർഷമായി ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടന, പ്രവാസികൾക്കായി 7,500-ൽ അധികം അംഗങ്ങളുള്ള 'ജോബ് സെല്ലും' വിജയകരമായി നടത്തിവരുന്നുണ്ട്.

അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം, സെക്രട്ടറി സുനു കുരുവിള, ട്രഷറർ വിനീത് വി.പി., രക്ഷാധികാരി വർഗീസ് മോടിയിൽ, പ്രോഗ്രാം കൺവീനർമാരായ ബിജിൻ, മോൻസി ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടികൾ ഏകോപിപ്പിക്കുന്നു. പ്രവേശനം സൗജന്യമായിരിക്കും.

article-image

hgfghf

You might also like

  • Lulu Exchange
  • Straight Forward

Most Viewed