ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ച ഒ.ഐ.സി.സി ബഹ്റൈൻ


പ്രദീപ് പുറങ്കര

മനാമ: ഇന്ത്യയുടെ യശസ്സും അഭിമാനവും ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഉയർത്തിപ്പിടിച്ച ധീരയായ ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ഒ.ഐ.സി.സി (OICC) ബഹ്‌റൈൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ 43-ാമത് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

ചേരിചേരാ നയങ്ങളിൽ അടിയുറച്ചുനിന്ന് രാജ്യത്തെ ധീരമായി നയിച്ച നേതാവായിരുന്നു അവർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച ലോകശക്തികളെപ്പോലും വെല്ലുവിളിക്കാൻ ഇന്ദിരയ്ക്ക് കഴിഞ്ഞു. എന്നാൽ ഇന്ന് ലോകനേതാക്കളുമായുള്ള ബന്ധത്തിന്റെ പേരിൽ മറ്റു രാജ്യങ്ങളുടെ അനീതികൾക്കും അക്രമങ്ങൾക്കും കൂട്ടുനിൽക്കേണ്ട ഗതികേടിലാണ് ഇന്ത്യ. ചേരിചേരാ നയത്തിൽ നിന്ന് വ്യതിചലിച്ചതാണ് ഗൾഫ് മേഖലയിലെയോ റഷ്യ-യുക്രൈൻ യുദ്ധത്തിലോ മധ്യസ്ഥത വഹിക്കാൻ കഴിയാത്ത തരത്തിൽ ഇന്ത്യ ഒറ്റപ്പെടാൻ കാരണമെന്നും യോഗം വിലയിരുത്തി.

ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗം ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്ക്തോട്, ട്രഷറർ ലത്തീഫ് ആയംചേരി എന്നിവരും സംഘടനയുടെ മറ്റു പ്രമുഖ നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കച്ചേരി, റംഷാദ് അയിലക്കാട്, അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്‌, മനോജ്‌ മാത്യു, ബിജുബാൽ സി. കെ., ജോൺസൻ ടി. തോമസ്, റോയ് മാത്യു, ബ്രയിറ്റ് രാജൻ എന്നിവരും അനുസ്മരണ പ്രഭാഷണം നടത്തി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed