ഖുർആൻ സമ്മേളന പ്രചാരണ പരിപാടി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവെയർനെസ്സ് സെന്റർ മലയാള വിഭാഗത്തിന് കീഴിൽ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ അടുത്ത ആഴ്ച സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനത്തിന്റെ പ്രചാരണ പരിപാടി സൽമാനിയ ജാമിയ അഹമ്മദ് ബിൻ ഹസൻ മസ്ജിദിൽ നടന്നു.

മസ്ജിദ് ഇമാം ഷെയ്ഖ് അഹമ്മദ് ഖാലിദ് മഹ്മൂദ് അൽ അൻസാരിക്ക് പോസ്റ്റർ കൈമാറി സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി പ്രതിനിധിയുമായ ഖലീൽ ആലമ്പാടി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സൽമാനിയ യൂണിറ്റ് പ്രസിഡന്റ് മജീദ് പട്‌ള ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വസീം അഹമ്മദ് അൽ ഹികമി ഖുർആൻ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സം, ഹനീഫ് പി.പി., റഷീദ് മാഹി, സാദിഖ് ബിൻ യഹ്‌യ എന്നിവർ സംബന്ധിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ് ഹംസ കെ. ഹമദ് നന്ദി പറഞ്ഞു.

article-image

fdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed