കോവിഡിനോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്നു നോം ചോംസ്കി


തിരുവവനന്തപുരം: കോവിഡിനോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്നു പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമർശകനുമായ നോം ചോംസ്കി. കേരള ഡയലോഗ് എന്ന തുടർ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുറച്ചു സ്ഥലങ്ങളേ ഈ രീതിയിൽ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യുഎസിന്‍റെ ആക്രമണത്തിൽ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയിൽ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമിൽ ഒരു മരണം പോലും ഉണ്ടായില്ല. ചൈനയുമായി 1400 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം.

ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതൽ തെളിച്ചത്തോടെ കാണിക്കാൻ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. കോവിഡ് മഹാമാരി അവസാനിക്കുന്പോൾ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതൽ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് ചോംസ്കി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed