മുഹറഖ് മലയാളി സമാജം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര
മനാമ: മുഹറഖ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി കൂട്ടായ്മയായ മുഹറഖ് മലയാളി സമാജത്തിന്റെ 2026-28 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. അബ്ദുൽ മൻഷീറാണ് പുതിയ പ്രസിഡന്റ്. ശിവശങ്കറിനെ ജനറൽ സെക്രട്ടറിയായും തങ്കച്ചൻ ചാക്കോയെ ട്രഷററായും തെരഞ്ഞെടുത്തു.
എബ്രഹാം ജോൺ (മുഖ്യ രക്ഷാധികാരി), കൃഷ്ണകുമാർ, അനസ് റഹീം (രക്ഷാധികാരികൾ), അൻവർ നിലമ്പൂർ (ഉപദേശക സമിതി ചെയർമാൻ) എന്നിവരാണ് ഉപദേശക സമിതി ഭാരവാഹികൾ. പ്രമീജ് കുമാർ, ഗോകുൽ കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), പ്രമോദ് കുമാർ, മൊയ്തീൻ TMC (ജോയിന്റ് സെക്രട്ടറിമാർ), ശ്രീകുമാർ താമരക്കുളം (അസിസ്റ്റന്റ് ട്രഷറർ) എന്നിവരെയും മറ്റു പ്രധാന ചുമതലകളിലേക്ക് തെരഞ്ഞെടുത്തു.
ബാഹിറ അനസ് (എന്റർടൈൻമെന്റ് & മീഡിയ), അരുൺ ദേവ് (ജീവകാരുണ്യ വിഭാഗം), സുനിൽ കുമാർ വില്യാപ്പള്ളി (മെമ്പർഷിപ്പ്), സുജിത് ഗോപിനാഥ് (കായിക വിഭാഗം) എന്നിവർ വിവിധ വകുപ്പ് സെക്രട്ടറിമാരാകും. ലത്തീഫ് കെ., അനസ് റഹീം, സുനിൽ കുമാർ, ശിവശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.
കഴിഞ്ഞ എട്ടു വർഷമായി ജീവകാരുണ്യ, സാംസ്കാരിക, കായിക മേഖലകളിൽ സജീവമായ സംഘടന, അംഗങ്ങൾക്കായി പ്രതിമാസ സൗജന്യ ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു വരുന്നു. വനിതാ വേദി, മഞ്ചാടി ബാലവേദി, സർഗ്ഗവേദി, ഹെല്പ് ഡസ്ക് തുടങ്ങിയ ഉപഘടകങ്ങളും മലയാളം മിഷന്റെ കീഴിലുള്ള മലയാളം പാഠശാലയും സമാജത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മുഹറഖ് സമാജത്തിൽ പുതിയതായി അംഗത്വമെടുക്കാൻ താല്പര്യമുള്ളവർ 38487192, 33874100 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
gcgggf

