ബഹ്‌റൈനിൽ ഇന്ധനവില പുതുക്കി; പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ പ്രതിമാസ നിരക്ക് നിർണ്ണയ സംവിധാനത്തിന് അനുസൃതമായി, ബഹ്‌റൈനിൽ ഫ്യുവൽ പ്രൈസ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരത്തോടെ പുതുക്കിയ ഇന്ധനവില പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം ജയ്യിദ് (91 ഓക്‌ടേൻ) പെട്രോളിന് ലിറ്ററിന് 0.235 ബഹ്‌റൈനി ദിനാറും, മുംതാസ് (95 ഓക്‌ടേൻ) പെട്രോളിന് 0.277 ദിനാറുമാണ് പുതിയ നിരക്ക്. സൂപ്പർ (98 ഓക്‌ടേൻ) പെട്രോളിന് ലിറ്ററിന് 0.410 ദിനാറും ഡീസലിന് ലിറ്ററിന് 0.260 ദിനാറുമായി നിരക്ക് പുതുക്കിയിട്ടുണ്ട്. അതേസമയം ഇന്ധനവില പുതുക്കിയെങ്കിലും ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്‌സിഡി തടസ്സമില്ലാതെ തുടരുമെന്ന് സമിതി സ്ഥിരീകരിച്ചു.
erfedsf

