ഓണാഘോഷങ്ങളുടെ നിറവിൽ സിംസ് - ബിഫ്‌സി ഓണമഹോത്സവം 2026 സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: സിംസ് - ബിഫ്‌സി (BFC) ഓണമഹോത്സവം 2026 വിവിധ കലാ, കായിക, സാംസ്കാരിക പരിപാടികളോടെ സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു. സെപ്റ്റംബർ 4-ന് ഓണസദ്യയോടെ ആരംഭിച്ച ആഘോഷങ്ങളുടെ സമാപനത്തോടൊപ്പം 2025-26 വർഷത്തെ സിംസ് ഭരണസമിതിയുടെ പ്രവർത്തന സമാപന ചടങ്ങും സംഘടിപ്പിച്ചു.
ബഹ്‌റൈൻ ഫിനാൻസിങ് കമ്പനി മാർക്കറ്റിംഗ് ഹെഡ് അനൂപ് പ്രസന്നകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സിംസ് കുടുംബങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ എല്ലാ പരിപാടികളും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി ഓണം ജനറൽ കൺവീനർ പോൾ കെ. ആന്റണി പറഞ്ഞു.
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ റാഫി തരകൻ നയിച്ച 'ടീം ആരവം' ഒന്നാം സ്ഥാനവും, അജീഷ് തോമസിന്റെ 'ടീം മാമാങ്കം' രണ്ടാം സ്ഥാനവും, ജോസ് ചാലിശ്ശേരിയുടെ 'ടീം പൂവിളി' മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
സംഘടനയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ബോർഡ് അംഗങ്ങളായ 172 പേരെ ആദരിച്ചു സംഘടിപ്പിച്ച ചരിത്രപരമായ "രജതാരവം" പരിപാടിയുടെ സ്മരണാർത്ഥമുള്ള മെമ്മോറിയൽ ഫലകം ചടങ്ങിൽ ഗുഡ്‌വിൻ ഹാളിൽ അനാച്ഛാദനം ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവർക്കും പ്രസിഡന്റ് പി. ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് എന്നിവർ നന്ദി അറിയിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ്, ഐ.ടി. സെക്രട്ടറി സിബു ജോർജ്, എന്റർടെയിൻമെന്റ് സെക്രട്ടറി സോബിൻ സി. ജോസ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
വിവിധ ബോർഡ് അംഗങ്ങളും ലേഡീസ് വിംഗ് ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകിയപ്പോൾ ഷാന്റി ജെയിംസ്, ഷീന ജോയ്സൺ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.
cxzcxzcxzcxz
dfscdds
adfsdfdfd
dsdasdsa
dwaddds
cdccdsds
dfsdfsdfsdfs
gdfdffgf

