മാർ തേവോദോസിയോസ് തിരുമേനിക്ക് കെ.സി.ഇ.സി. സ്വീകരണം നൽകി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) നേതൃത്വത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്തയും, ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ പാത്രിയർക്കൽ വികാരിയുമായ മാത്യൂസ് മാർ തേവോദോസിയോസ് തിരുമേനിക്ക് സ്വീകരണം നൽകി.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സ്വീകരണ യോഗത്തിൽ കെ.സി.ഇ.സി. പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.

കെ.സി.ഇ.സി. വൈസ് പ്രസിഡന്റുമാരായ റവ. ഫാദർ റിജോ ചാക്കോ, റവ. മാത്യൂസ് ഡേവിഡ്, റവ. അനീഷ് സാമുവേൽ ജോൺ, റവ. രാജൻ പി., റവ. സാമുവേൽ വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സഭാ വ്യത്യാസങ്ങൾ മറന്ന് എല്ലാവരും ബഹ്‌റൈന്റെ അഭിവൃദ്ധിക്കും ലോകസമാധാനത്തിനുമായി പ്രാർത്ഥിക്കണമെന്ന് മറുപടി പ്രസംഗത്തിൽ മാർ തേവോദോസിയോസ് തിരുമേനി ആഹ്വാനം ചെയ്തു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed