നാട്ടിലേക്ക് മടങ്ങുന്നവർക്ക് എയർ ടിക്കറ്റിന് സഹായമൊരുക്കി വെൽകെയർ ബഹ്റൈൻ


മനാമ: കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാൻ എയർ ടിക്കറ്റിന് പ്രയാസപ്പെടുന്നവരെ സഹായിക്കുകയാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനസേവന വിഭാഗമായ വെൽകെയർ ബഹ്റൈൻ. എംബസി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ടിക്കറ്റെടുക്കാൻ പണമില്ലാതെ യാത്ര മുടങ്ങുന്ന നിരവധി അപേക്ഷകളാണ് വെൽകെയർ ഹെൽപ് ലൈനിൽ വന്നുകൊണ്ടിരിക്കുന്നത്. പത്ത് പേർക്കാണ് ഒന്നാം ഘട്ടത്തിൽ യാത്രാ ടിക്കറ്റ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് വെൽകെയർ ഭാരവാഹികൾ അറിയിച്ചു.

അതേസമയം രണ്ടു മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികൾക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ലഭ്യമാമാക്കുവാൻ ഇന്ത്യൻ എംബസി അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോഷ്യൽ വെൽഫയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed