ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് എയർ ടിക്കറ്റ് നൽകി


മനാമ: ഷാഫി പറന്പിൽ എം. എൽ. എ, ജിസിസി യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് കാൻസർ രോഗിക്ക് വേണ്ടിയുള്ള എയർ ടിക്കറ്റ് നൽകി. ബഹ്‌റൈൻ ഒഐസിസി യൂത്ത് വിങ് എയർ ടിക്കറ്റ് നൽകി. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണ പിള്ളക്ക്‌ ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം ടിക്കറ്റ് തുക കൈമാറി. എംബസി ലിസ്റ്റ് പ്രകാരം മെയ് പതിനൊന്നിന് കോഴിക്കോടേക്ക് തുടർ ചികിത്സാർത്ഥം യാത്ര തിരിക്കുന്ന പാലക്കാട് സ്വദേശിക്ക്, സമാജം ചാരിറ്റി− നോർക്ക കമ്മിറ്റി ജനറൽ കൺവീനർ കെ. ടി. സലിം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് നൽകിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed