ബഹ്റൈൻ പ്രവാസികളുടെ യാത്രാ പ്രയാസങ്ങൾ സുഗമമാക്കണമെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ
മനാമ: ബഹ്റൈനിൽ നിന്നും നാട്ടിലേക്ക് തിരിച്ചു പോവുന്നവരുടെ യാത്രാ പ്രയാസങ്ങൾ സുഗമമാക്കണമെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്ത്യൻ എംബസികളിലെ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് പ്രവാസികളുടെ യാത്ര ചിലവിനു ഉപയോഗിക്കണമെന്നും, പ്രസിഡന്റ് ജമാൽ നദ്വി ഇരിങ്ങലും ജനറൽ സെക്രട്ടറി സുബൈർ എം.എമ്മും ആവശ്യപ്പെട്ടു.

