അൽ നമൽ ആൻഡ് വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി
മനാമ: കോവിഡ് ദുരിതബാധിതരെ സഹായിക്കാനായി ബഹ്റൈനിലെ അൽ നമൽ ആൻഡ് വികെഎൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ സംഭാവന നൽകി. നേരത്തേ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയേണ്ടവരെ പാർപ്പിക്കുന്നതിനും തന്റെ കീഴിലുളള ഹോട്ടലുകളും എട്ടു കെട്ടിടങ്ങളും സൗജന്യമായി ബഹ്റൈൻ ഗവൺമെന്റിന് അദ്ദേഹം വിട്ടു നല്കിയിരുന്നു.
ഹിദ്ദ് മേഖലയിലെ എട്ട് കെട്ടിടങ്ങളിലെ ഇരുന്നൂറ്റി അന്പത്തിമൂന്ന് മുറികളാണ് ഇതിനായി നൽകിയത്. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചവരെ ചികിത്സിക്കുന്നതിന് നൂറ്റി അറുപ്പത്തിനാല് മുറികളുളള പാർക്ക് റെജീസ് ഹോട്ടലിനെ ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ താത്കാലിക ചികിത്സാ കേന്ദ്രമാക്കിയും മാറ്റിയിരുന്നു.

