കുവൈറ്റിൽ 89 ഇന്ത്യക്കാർക്കുകൂടി രോഗബാധ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ 415 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 7,623 പേർക്കാണ് കോവിഡ് ബാധിച്ചത്. ശനിയാഴ്ച 156 പേർ ഉൾപ്പെടെ 2,622 പേർ രോഗമുക്തി നേടിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രണ്ടുപേർ കോവിഡ് മൂലം മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 49 ആയി. ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരിൽ 89 ഇന്ത്യക്കാരും, 86 സ്വദേശികളും, 51 ബംഗ്ലാദേശികളും, 92 ഈജിപ്ഷ്യൻസും ബാക്കി മറ്റു രാജ്യക്കാരുമാണ്. 4,952 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 95 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
കാപിറ്റൽ ഗവർണറേറ്റിൽ 60 പേർ, ഹവല്ലി ഗവർണറേറ്റിൽ 108 പേർ, അഹ്മദി ഗവർണറേറ്റിൽ 48 പേർ, ഫർവാനിയ ഗവർണറേറ്റിൽ 172 പേർ, ജഹ്റ ഗവർണറേറ്റിൽ 27 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിച്ചതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുള്ള അൽ സനദ് അറിയിച്ചു.

