ബഹ്‌റൈന്‍ അക്ഷരവേദി− പുസ്തക പ്രകാശനം
മനാമ: പ്രവാസ എഴുത്തുകാരൻ സേവിയർ ഇലഞ്ഞിക്കലിന്റെ ശ്ലഥബിംബങ്ങൾ എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം മാധ്യമ പ്രവർത്തകനും എഴുത്തകാരനുമായ പ്രദീപ് പുറവങ്കര നിർവ്വഹിച്ചു. ഗൾഫ് മാധ്യമം റിപ്പോർട്ടർ ഷമീർ മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി മുഖ്യ പ്രഭാഷണം നടത്തി. അക്ഷരവേദി കോർഡിനേറ്റർ ജോർജ്ജ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബാലചന്ദ്രൻ കൊന്നക്കാട് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ഐ മാക് എം.ഡി ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ അറിയിച്ചു. കവി സി.ബി ഇലവുപാലത്തിന്റെ കവിതാലാപനം മാറ്റുകൂട്ടിയ പുസ്തക പ്രകാശന ചടങ്ങിൽ അക്ഷരവേദിയിലെ അംഗങ്ങളോടൊപ്പം ബഹ്റൈനിലെ വിവിധ എഴുത്തുകാരും സാമൂഹ്യ പ്രവർത്തകരും സംബന്ധിച്ചു. ചടങ്ങിന് സാബൂ പാലാ സ്വാഗതവും അക്ഷരവേദി കോർഡിനേറ്റർ ജോസാന്റണി കുറമ്പത്തുരുത്ത് നന്ദിയും പ്രകാശിപ്പിച്ചു.

