ടൂറിസം അഭിവൃദ്ധി:സൗദി- യു എ ഇ ഇനി സംയുക്ത വിസ 


മനാമ:ടൂറിസത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദി അറേബ്യയക്കും യു എ ഇ ക്കും കൂടി സംയുക്ത വിസാ സമ്പ്രദായം നടപ്പിലാക്കാൻ ധാരണയായി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ യു എ ഇ സന്ദർശനം നടത്തിയപ്പോഴാണ് ഇത് സംബന്ധിച്ച തീരുമാനം ഇരു രാജ്യങ്ങളും കൈക്കൊണ്ടത്.ഇരു രാജ്യങ്ങളുടെയും ഏകോപന സമിതിയുടെ  യോഗത്തിലെ സുപ്രധാന തീരുമാനമാണ് സംയുക്ത ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള നിയമം.ഇത് സംബന്ധിച്ച് സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ്,യു എ ഇ സാമ്പത്തിക മന്ത്രാലയവും നടപടികൾ ആരംഭിക്കുമെന്ന് യു എ ഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഇത് ഇരു രാജ്യങ്ങളുടെയും ടൂറിസത്തെ കൂടുതൽ മുന്നോട്ട് നയിക്കാനും കൂട്ട്യാൽ ടൂറിസ്റ്റുകൾ രാജ്യത്ത് എത്തുന്നതിന് സഹായിക്കുമെന്നും കരുതുന്നു .ആരോഗ്യം,സംസ്കാരം,ശ്ശാസ്ത്രം എന്നെ രംഗംങ്ങളിലും പരസ്പര സഹകരണത്തിന് ഇരു രാജ്യങ്ങളും ഉടമ്പടി ആയിട്ടുള്ളതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed