ഷെയിൻ നിഗത്തെ വിലക്കിയതിൽ വിയോജിപ്പുമായി മോഹൻലാൽ


തിരുവനന്തപുരം: അച്ചടക്ക ലംഘനം ആരോപിച്ച് ഷെയ്ൻ നിഗത്തെ സിനിമയിൽ‍ നിന്ന് നിർ‍മ്മാതാക്കൾ‍ വിലക്കിയതിനെതിരെ മോഹൻലാൽ രംഗത്ത്‍. ചർ‍ച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം അമ്മയിലെ ഒരു അംഗത്തെ വിലക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നാണ് നിലപാട്. മുന്പ് നിർ‍മ്മാതാക്കളുടെ നിലപാടിൽ‍ മോഹൻ‍ലാൽ‍ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു.

ഇപ്പോൾ‍ സിദ്ദീിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ‍ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ‍ ആണ് മോഹൻലാൽ‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനില ഹബീബ് മോഹൻലാലിനോട് കാര്യങ്ങൾ‍ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർ‍ട്ടുകൾ‍.

 

ലാലേട്ടൻ ഈ വിഷയത്തിൽ‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നൽ‍കുന്നത് എന്ന് ഷെയിൻ‍ നിഗത്തിന്റെ ഉമ്മ പറയുന്നു. മോഹൻലാൽ‍ കൂടി ഇടപെടുന്നതോട് കൂടി ഈ പ്രശ്നങ്ങൾ‍ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed