*മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു". സി കെ സുബൈർ
മനാമ: വർത്തമാനകാല ഇന്ത്യയിൽ മുസ്ലിം ലീഗ് മുമ്പോട്ട് വെക്കുന്ന രാഷ്ട്രീയം വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നു
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിസി കെ സുബൈർ അഭിപ്രായപ്പെട്ടു ബഹ്‌റൈൻ കെഎംസി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തന ഉത്ഘാടന സമ്മേളനത്തിൽ മുഖ്യാധിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൈസൽ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു
പുതുതായി നിലവിൽ വന്ന ജില്ലാ കമ്മിറ്റി രണ്ടുവര്ഷത്തേക്കുള്ള പ്രവാസികൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ,ഏതാണ്ട് അമ്പതോളംവരുന്ന പ്രവർത്തന രൂപരേഖരേഖയുടെ ഉത്ഘാടനവും നടന്നു .ബഹ്‌റൈൻ കെഎംസിസി പ്രസിഡണ്ട് എസ് വി ജലീൽ സമ്മേളനം ഉൽഘടനം ചെയ്തു . സയ്യിദ് ഫക്രുദീൻ തങ്ങൾ ,അസൈനാർ കളത്തിങ്കൽ ,ഹബീബ് റഹ്‌മാൻ ,
സി കെ അബ്ദുറഹിമാൻ കുട്ടൂസ മുണ്ടേരി ,ജമാൽ കുറ്റിക്കാട്ടിൽ തുടങ്ങി സമസ്ത യുടെയും കെഎംസിസിയുടെയും ഒഐസിസി യുടെയും പ്രമുഖ നേതാക്കൾ ആശംസകൾ അർപ്പിച്ചു.ഹൂറ ചാരിറ്റി ഹാളിൽ നടന്ന ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനം ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. വിവിധ കലാപരിപടികളുമുണ്ടാ യിരുന്നു .ഫൈസൽ കണ്ടീത്താഴ സ്വാഗതവും ഇസ്ഹാഖ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു
*മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു". സി കെ സുബൈർ

