അത്താണി കൊലപാതകം: മുഖ്യപ്രതികൾ പിടിയിൽ


കൊച്ചി: നെടുന്പാശേരി അത്താണിയിൽ നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികൾ പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള വിനു വിക്രമൻ, ഗ്രീൻഡേഷ്, ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്. ഗുണ്ടാത്തലവൻ നെടുന്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ ‘ഗില്ലാപ്പി’ എന്നു വിളിക്കുന്ന ബിനോയി (40) യെയാണ് കാറിലെത്തിയ മൂന്നംഗസഘം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. 

കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം. നാലു മുതൽ എട്ടു വരെ പ്രതികളായ അഖിൽ (25), അരുൺ (22), ജസ്റ്റിൻ (28), ജിജീഷ് (38) എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം നേരത്തേ അറസ്റ്റുചെയ്തിരുന്നു. പ്രതികളിൽ ഒരാളായ അഖിലിനെ ബിനോയിയുടെ സംഘത്തിൽപ്പെട്ടവർ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനു പകരം വീട്ടുന്നതിനായി സംഭവ ദിവസം രാവിലെ പ്രതികൾ അഖിലിന്‍റെ വീട്ടിൽ ഒത്തുചേരുകയും രാത്രി എട്ടിനുശേഷം അത്താണി ഡയാന ബാറിനു സമീപം ബനോയി ഉണ്ടെന്ന വിവരം അറിഞ്ഞ് ആയുധങ്ങളുമായി എത്തി റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed