സെന്റ് മേരീസ് കത്തീഡ്രലില്‍ ശിലാസ്ഥാപന കര്‍മ്മം നാളെ (നവംബര്‍ 20 ന്) 


 മനാമ:  ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പുനർ നിര്‍മ്മാണത്തിന്‌ ആരംഭം കുറിച്ചുകൊണ്ടുള്ള ശിലാസ്ഥാപന കര്‍മ്മം 2019 നവംബര്‍ 20 ബുധനാഴ്ച്ച വൈകിട്ട് കർബ്ബാനയ്ക്ക് ശേഷം    പൗരസ്ത്യ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തയും, മലങ്കര സഭയുടെ പരമാദ്ധ്യക്ഷനുമായ  മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി നിര്‍വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.20 ബുധനാഴ്ച്ച വൈകിട്ട് 5:30 ന്‌  കാതോലിക്കാ ബാവാ തിരുമേനിയ്ക്ക് സ്വീകരണം, 6.00 മണിയ്ക്ക് സന്ധ്യനമസ്ക്കാരം തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാന, 8:15 ന്‌ പൊതു സമ്മേളനം, ശിലാസ്ഥാപന കര്‍മ്മം, ആശീര്‍വാദം എന്നിവ നടക്കുമെന്നും അന്നേ ദിവസം നടക്കുന്ന എല്ലാ ചടങ്ങുകളിലും വിശ്വാസികൾ സംബന്ധിക്കണമെന്ന്  കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹ വികാരി റവ. ഫാദര്‍ ബിജു ഫിലിപ്പോസ് കാട്ടുമറ്റത്തില്‍, ഇടവകയുടേയും ദേവാലയ നിര്‍മ്മാണ കമ്മറ്റിയുടേയും ഭാരവാഹികള്‍ തുടങ്ങിയവർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed