ബഹ്‌റൈനിൽ മഴ; തണുപ്പ് കൂടും
മനാമ:ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും ഇന്ന് രാവിലെ മുതൽ ചാറ്റൽ മഴ പെയ്തു. രണ്ടു ദിവസങ്ങളിൽ ബഹ്‌റൈനിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാവിഭാഗം അറിയിച്ചു.ഇന്ന് കുറഞ്ഞ താപനില 21 ഡിഗ്രിയും നാളെയും മറ്റന്നാളും അത് 16 ഡിഗ്രിവരെയും കുറയുമെന്നാണ് കാലാവസ്‌ഥാ സൂചനകൾ.

