എം.എസ്.എഫ് സംസ്ഥാന സമ്മേളനം പ്രചരണം ജി.സി.സിയിൽ തുടക്കം

മനാമ:ഗതകാലങ്ങളുടെ പുനർവായന പേരാട്ടമാണ് എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന സമ്മേളനം" വിദ്യാർത്ഥി വസന്തം" ഡിസംബർ 20-23 വരെ കോഴിക്കോട് വെച്ച് നടക്കുന്നതിന്റെ ജി.സി.സി തല പ്രചരണങ്ങളുടെ തുടക്കം ബഹ്റൈൻ കെ.സിറ്റി ബിസിനസ്സ് സെന്റർ ഹാളിൽ വെച്ച് നടന്നു.
കേരളത്തിലെ 4600 ഓളം യൂണിറ്റ്എം എസ് എഫ് പ്രസിഡൻറുമാരെയും ജനറൽ സെക്രട്ടറിമാരെയും ഒപ്പം അഞ്ഞൂറോളം ക്യാമ്പസ് യൂണിറ്റ് പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് 2019 ഡിസംബർ 20, 21, 22, 23 ദിവസങ്ങളിൽ കോഴിക്കോട് സമ്മേളനം നടക്കുക.
ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്',
ഗതകാലങ്ങളെ സ്മരിക്കാൻ സാധിക്കുക എന്നത് ഈ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായതും എന്നും അന്യം നിന്നുപോയതുമായ ഒരു ചരിത്ര സ്മരണയാണ്.
അഭിമാനകരമായ അസ്ഥിത്വം എന്ന മഹിതമായ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ച ഒരു പ്രസ്ഥാനത്തിനു മാത്രമെ ഗതകാലങ്ങളെ പുനർ വായിക്കാൻ പ്രാപ്തമായ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് സമ്മേളനം വിലയിരുത്തി.എം എസ് എഫ് സംസ്ഥാന പ്രസിഡൻറ് മിസ് ഹബ് കീഴരിയൂർ പ്രമേയ വിശദീകരണം നടത്തി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ യൂസഫ് വല്ലാഞ്ചിറ പ്രഭാഷണം നടത്തി.
ബഹ്റൈൻ കെ.എം.സി.സി മുൻ അധ്യക്ഷൻ കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു. എസ്.വി ജലീൽ അധ്യക്ഷനായ ചടങ്ങിൽ സി.കെ അബ്ദുറഹ്മാൻ, ടി.പി മുഹമ്മദലി, പി.വി സിദ്ദീഖ്, ഷാഫി പാറക്കട്ട, കെ.കെ.സി മുനീർ, കെ.പി മുസ്തഫ എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതവും ഗഫൂർ കയ്പ മംഗലം നന്ദിയും പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന സമ്മേളനം പ്രചരണം ജി.സി.സിയിൽ തുടക്കം