ഹോപ്പ് ബഹ്‌റൈൻ ഏകദിന - സോഫ്റ്റ് ബോൾ - ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു

പ്രദീപ് പുറവങ്കര
മനാമl ഹോപ്പ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഏകദിന - സോഫ്റ്റ് ബോൾ - ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ഹോപ്പ് പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ സിഞ്ചിലെ അൽ അഹ്ലി ക്ലബ്ബിൽ വച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 31 വെള്ളിയാഴ്ച്ച പകലും രാത്രിയുമായി നടക്കുന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖ അസ്സോസിയേഷനുകൾ മത്സരിക്കും.
HPL സീസൺ 3ന്റെ ഫ്ലെയർ പ്രകാശനം ഫ്രാൻസിസ് കൈതാരത്ത് നിർവഹിച്ചു. ഹോപ്പ് പ്രസിഡന്റ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രെഷറർ താലിബ് ജാഫർ, HPL കൺവീനർ അൻസാർ മുഹമ്മദ്, കോർഡിനേറ്റർ സിബിൻ സലിം എന്നിവർ ഭാഗമായി.
ഹോപ്പ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌കർ പൂഴിത്തല, ജോഷി നെടുവേലിൽ, മനോജ് സാംബൻ, പ്രകാശ് പിള്ള, സാബു ചിറമേൽ, ഷാജി എളമ്പിലായി, ഷിജു സി പി, ശ്യാംജിത് കമാൽ, വിപിഷ് എം പിള്ള, പ്രശാന്ത് ജി, അജിത് കുമാർ എന്നിവർ പങ്കെടുത്തു.
sdf