വയറുവേദനക്ക് ചികിത്സ തേടിയ ഏഴ് വയസ്സുകാരന്‍റെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് മുടിക്കെട്ടും ഷൂലേസും

ഷീബ വിജയൻ
അഹ്മദാബാദ് I മധ്യപ്രദേശിലെ അഹ്മദാബാദ് സിവിൽ ആശുപത്രിയിൽ വയറുവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴ് വയസ്സുകാരന്‍റെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് മുടിക്കെട്ട് ഷൂലേസും പുല്ലും അടങ്ങിയ രോമപിണ്ഡത്തെ. സങ്കീർണമാർന്ന ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ രോമപിണ്ഡത്തെ വിജയകരമായീ നീക്കം ചെയ്തു. രത്നം സ്വദേശിയായ ശുഭം നിമാനയുടെ വയറ്റിലും ചെറുകുടലിലുമായി ഒട്ടിപിടിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.
ട്രിക്കോബിസോർവയറ്റിലോ ചെറുകുടലിലോ മുടികൾ അടിഞ്ഞുക്കൂടി രൂപാന്തരം പ്രാപിക്കുന്ന രോമപിണ്ഡമാണ് ട്രിക്കോബിസോർ. ഇത് ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്നു. സാധാരണയായി വലിയ മാനസിക സമ്മർദം ഉളളവരിലാണ് ഈയൊരു അവസ്ഥ കാണപ്പെടാറുളളത്. ഇത് പലപ്പോഴും ട്രൈക്കോട്ടില്ലോമാനിയ (നിർബന്ധിത മുടി വലിക്കൽ), ട്രൈക്കോഫാഗിയ (മുടി തിന്നൽ) തുടങ്ങിയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ട്രൈക്കോബെസോറുകളിൽ നൂൽ അല്ലെങ്കിൽ പുല്ല് പോലുള്ള ദഹിക്കാത്ത മറ്റ് വസ്തുക്കളും ഉൾപ്പെട്ടേക്കാം.
SAADSASDAS