കണ്ണൂർ സർഗ്ഗവേദിയുടെ ഓണനിലാവ് 2025ന്റെ പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു

പ്രദീപ് പുറവങ്കര
മനാമ l കണ്ണൂർ സർഗ്ഗവേദിയുടെ ഓണനിലാവ് 2025 ഒക്ടോബർ 17ന് അദില്ലയിലുള്ള ഓറ ആർട്സ് സെന്ററിൽ വെച്ചു നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പോസ്റ്റർ പ്രകാശനം ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര നിർവഹിച്ചു.
കണ്ണൂർ സർഗവേദി പ്രസിഡണ്ട് ബേബി ഗണേഷിൽ നിന്നാണ് ആദ്യ പോസ്റ്റർ സ്വീകരിച്ചത്. സെക്രട്ടറി ബിജിത്ത് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ അജിത് കണ്ണൂർ, സതീശൻ, ഉണ്ണികൃഷ്‌ണൻ,സുധേഷ്, സന്തോഷ് കൊമ്പിലാത്ത്,സജീവൻ ചൂളിയാട്, ഷൈജുമന്ന, സന്തോഷ് എന്നിവർ പങ്കെടുത്തു.
ഹരുരു