കെ.എം.സി.സി ബഹ്‌റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി "ഹുബ്ബുറസൂൽ മീലാദ് മീറ്റ് 2025" സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമl കെ.എം.സി.സി ബഹ്‌റൈൻ കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച "ഹുബ്ബുറസൂൽ മീലാദ് മീറ്റ് 2025" മനാമ കെ.എം.സി.സി ഓഫീസിലെ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടി കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പ്രമുഖ മതപണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസഹാഖ്, കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് സിനാൻ, കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ നേർന്നു.
കെ.എം.സി.സി നേതാക്കൾ, സമസ്ത ബഹ്‌റൈൻ പ്രതിനിധികൾ, വിവിധ ജില്ലാ, മണ്ഡലം, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മുണ്ടോചാലിൽ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു.
fgdfg